തമിഴ്നാട് തിരുവാരൂർ കറുവേപ്പൻചേരിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാനും തമിഴ്നാട് സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്നു ഏഴംഗ സംഘം. രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത് എന്നാണ് വിവരം.
ഇവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി രജിനാസ്, നെല്ലിമേട് സ്വദേശികൾ ആയ സാബി, സുനിൽ എന്നിവരാണ് പരുക്കേറ്റ് ചികിൽസയിൽ ഉള്ളത് എന്നാണ് വിവരങ്ങൾ. ഇവർ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.