**EDS: GRAB VIA PTI VIDEOS** New Delhi: Vehicles wade through a waterlogged road after rains in New Delhi, Friday, May 2, 2025. Heavy rains lashed the national capital early Friday morning disrupting normal life. (PTI Photo) (PTI05_02_2025_000034B)
ഡൽഹിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ദ്വാരകയിൽ വീടിന് മുകളിൽ മരം വീണാണ് അമ്മയും മൂന്നു കുഞ്ഞുങ്ങളും മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ വിമാന സർവീസുകൾ താറുമായി. പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച മഴ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ടും മരങ്ങൾ വീണതും ഗതാഗതത്തെ ബാധിച്ചു. മഴക്കെടുതി പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു.
**EDS: GRAB VIA PTI VIDEOS** New Delhi: An uprooted tree blocks a road following a thunderstorm and rains at Safdarjung Road, in New Delhi, Friday, May 2, 2025. (PTI Photo) (PTI05_02_2025_000064B) *** Local Caption ***
ഡൽഹി വിമാനത്താവളത്തിലേക്ക് ഉള്ള മൂന്നു വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടു. 200 ഓളം സർവീസുകൾ വൈകി. യാത്രക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി നീങ്ങണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ പരസ്യങ്ങൾ സ്ഥാപിക്കാനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിമും തകർന്നുവീണു.
കടുത്ത ചൂടിനിടെ പുലർച്ചെ അപ്രതീക്ഷിതമായാണ് ശക്തമായ കാറ്റ് വീശിയത്. പിന്നാലെ മഴയും ഇടി മിന്നലുമുണ്ടായി. ദ്വാരകയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന 26കാരി ജ്യോതിയുടെ വീടിന് മുകളിലേക്കാണ് മരം മറിഞ്ഞുവീണത്. ഓടി രക്ഷപെടാനായില്ല. ജ്യോതിയും മൂന്ന് കുഞ്ഞുങ്ങളും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ചികില്‍സയിലാണ്.