ഫയല്‍ ചിത്രം
പഹൽഗാം ഭീകരാക്രമണത്തിന് ഉടൻ തിരിച്ചടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ശക്തവും വ്യക്തവുമായ നടപടി സമയം നഷ്ടപെടുത്താതെ സ്വീകരിക്കണം. പ്രതിപക്ഷം ഒപ്പം ഉണ്ട്. ആരാണ് ഉത്തരവാദിയെന്ന് രാജ്യത്തിനറിയണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കൊല്ലപ്പെട്ട യുപി സ്വദേശി ശുഭം ദ്വിവേദിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി ഇന്ന് സന്ദർശിച്ചിരുന്നു.
ജാതി സെന്‍സസ് നടത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന്‍റെ കാരണം അറിയില്ല. സമയപരിധി വേണം, എങ്ങനെ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ജാതി സെന്‍സസ് അനിവാര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസും, ഇന്ത്യാസഖ്യ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഖര്‍ഗെ.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന്‍റെ ഏറെക്കാലത്തെ ആവശ്യമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് ജനങ്ങളുടെയും രാഹുല്‍ ഗാന്ധിയുടെയും പരിശ്രമത്തിന്‍റെ വിജയമെന്നും പ്രിയങ്ക.