പാക്കിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യവിടണമെന്ന വാര്‍ത്ത വന്നതുമുതല്‍ ചര്‍ച്ചയായ വിഷയമാണ് സീമാ ഹൈദരുടേത്. പബ്ജി ഗെയിമിലൂടെ പ്രണയത്തിലാവുകയും ഒടുവില്‍ കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ യുവതിയാണ് സീമാ ഹൈദര്‍. ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയപ്പോള്‍ സീമാ ഹൈദര്‍ ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, പ്രതികരണവുമായി സീമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്നെ പാക്കിസ്ഥാനിലേക്ക് പറഞ്ഞുവിടരുതെന്നും ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും, ഇപ്പോള്‍ താന്‍ ഇന്ത്യയുടെ മരുമകളാണെന്നും സീമാ ഹൈദര്‍ പറഞ്ഞു. ഇന്ത്യക്കാരനായ സച്ചിന്‍ മീണയെ വിവാഹം കഴിച്ചതിന് ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ഹൈദര്‍ അവകാശപ്പെടുന്നു.
ഞാനിപ്പോള്‍ മോദിജിയും യോഗിജിയും നല്‍കുന്ന അഭയത്തിനായാണ് കാത്തിരിക്കുന്നത്. ഞാന്‍ പാക്കിസ്ഥാന്‍റെ മകളായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ എന്നാണ് സീമ വിഡിയോയില്‍ പറഞ്ഞത്. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 2023-ലാണ് തന്റെ ഇന്ത്യൻ കാമുകനായ സച്ചിൻ മീണയെ വിവാഹം കഴിക്കാൻ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലെത്തുന്നത്. നിലവിൽ ദമ്പതികൾ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് താമസിക്കുന്നത്.