ബന്ദിപ്പോറയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ലഷ്കർ-ഇ-തയ്ബയുടെ (LeT) കമാൻഡറെ വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്ക് ഇത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പ്രദേശത്ത് ഇപ്പോഴും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ ബന്ദിപ്പോറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാ സേന.
പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ പാക് അധീന കശ്മീരില്‍ യോഗം ചേര്‍ന്നതായി വിവരം. ആക്രമണം നടത്തി രക്ഷപെട്ട ഭീകരരുടെ ഒളിയിടം വ്യക്തമായി. ഭീകരന്‍ ഹാഷിം മൂസ മുന്‍പും ആക്രമണങ്ങള്‍ നടത്തിയെന്ന് എന്‍.ഐ.എ. പാക് പൗരനായ മൂസ ഒരുവര്‍ഷമായി കശ്മീരിലുണ്ടെന്നും വിവരം ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 2000 പേരെ പൊലീസ് ചോദ്യം ചെയ്തു.
പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്‍റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ സ്ഫോടക വസ്തുക്കളുണ്ടായിരുന്നതായാണ് വിവരം. അതിനിടെ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം; പലയിടത്തും വെടിവയ്പ്പുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.