photo courtesy @PawanKalyan
ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്‍റെ ഇളയ മകന്‍ മാര്‍ക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് ഉടന്‍ തിരിക്കും. ഹൈദരാബാദ് വിമാനത്താവളത്തിലത്തിയ അദ്ദേഹം എത്രയുംവേഗം സിംഗപ്പൂരിലെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്.