mobile-phone-explosion

എ.ഐ ജനറേറ്റഡ് ചിത്രം.

ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തുടയ്ക്കും സ്വകാര്യഭാഗത്തുമടക്കം പൊള്ളലേറ്റ അരവിന്ദ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. നൈന്‍വാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. 

അരവിന്ദ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ പൊട്ടിത്തെറിച്ചതിന്‍റെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിരങ്ങിവീണു. ഇത് അരവിന്ദിന്‍റെ തലയിലടക്കം പരുക്കേല്‍ക്കാന്‍ കാരണമായി. പുതിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നാതായും വീട്ടില്‍ നിന്നിറങ്ങി ഒരു മണിക്കൂറിന് ശേഷമാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നും അരവിന്ദിന്‍റെ സഹോദരന്‍ പറയുന്നു.

ENGLISH SUMMARY:

A young man suffered severe burns when his mobile phone exploded in his pocket while riding a bike. Aravind, who sustained burns on his thigh and private parts, has been admitted to the hospital. Reports indicate that he is now out of danger. The incident took place in Sarangpur, Rajgarh district, Madhya Pradesh. Aravind, a resident of Nainwad, was returning home on his bike after buying vegetables from a nearby market when the accident occurred.