amith-bjp

TOPICS COVERED

  • അമിത് ഷായുടെ പോസ്റ്ററുകള്‍ വിവാദത്തില്‍
  • അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം പോസ്റ്ററില്‍
  • പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്ന് അരുള്‍മൊഴി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകള്‍ വിവാദത്തില്‍. അമിത് ഷായ്ക്ക് പകരം സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്.

56-ാമത് സിഐ.എസ്.എഫ്. റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരുമുണ്ട്. പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. 

അതേ സമയം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ട്. ഡി.എം.കെ. പ്രവർത്തകരടക്കം ഒട്ടനവധി പേർ സമൂഹമാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

ENGLISH SUMMARY:

Posters put up in Ranipet and Arakkonam ahead of Union Home Minister Amit Shah’s visit to Tamil Nadu have sparked controversy. Instead of Amit Shah’s image, the posters featured a picture of filmmaker and actor Santhana Bharathi, leading to widespread discussions