ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി (എസ്എയു)യിൽ എബിവിപി - എസ്എഫ്ഐ സംഘർഷം. യൂണിവേഴ്സിറ്റി കന്റീനിൽ ഒരു വിദ്യാർഥിനിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മഹാശിവരാത്രിയോട് അനുബന്ധിച്ച് കന്റീനിൽ മാംസഭക്ഷണം വിളമ്പിയതാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന. എബിവിപിയുടെ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
ശിവരാത്രിയോടനുബന്ധിച്ച് മാംസഭക്ഷണം വിളംബരുതെന്ന് എബിവിപി ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്ഐ. എന്നാൽ, ഉപവാസത്തിലായിരുന്ന 110 വിദ്യാർഥികളെക്കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ നിർബന്ധിച്ച് മാംസഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചെന്നാണ് എബിവിപിയുടെ പ്രത്യാരോപണം. വിദ്യാർഥിനിക്ക് മർദനമേറ്റതിൽ പൊലീസ് അന്വേഷണം തുടങ്ങി.