നിയമ വിദഗ്ദ്ധനും വ്യോമസേന മുൻ ഉദ്യോഗസ്ഥനുമായ ടി.ഹരികൃഷ്ണനെ ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ഉപദേശക സമിതി അംഗമായി നിയമിച്ചു. വ്യോമസേനയിൽ 20 വർഷം സേവനമനുഷ്ടിച്ച ഹരികൃഷ്ണൻ സുരക്ഷ, പൊതുഭരണം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം വെളിയം സ്വദേശിയാണ്. റെയിൽവേ സേവനങ്ങൾ മെച്ചപ്പെടുത്താനും യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാുമായി പ്രവർത്തിക്കുമെന്ന് ഹരികൃഷ്ണൻ പ്രതികരിച്ചു.