earthquake-signal-bengal

TOPICS COVERED

ഭൂകമ്പത്തില്‍ വിറച്ച് ഉത്തരേന്ത്യ. പുലര്‍ച്ചെയുണ്ടായ 4 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനത്തില്‍ രാജ്യതലസ്ഥാനം കുലുങ്ങി.  തുടര്‍ന്ന് ബിഹാറിലും ഒഡീഷയിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.  ഡല്‍ഹിയിലെ ധൗല കുവയാണ് പ്രഭവകേന്ദ്രം. ആശങ്കപ്പെടാനില്ലെന്ന് സീസ്മോളജി വകുപ്പ് അറിയിച്ചു.

 

രാവിലെ 5.40ന്  ഡല്‍ഹിയിലാണ് റിക്ടര്‍ സ്കെയിലില്‍ 4  രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. കെട്ടിടങ്ങള്‍  ശക്തിയായി കുലുങ്ങിയതോടെ ജനങ്ങള്‍ ഇറങ്ങിയോടി .  നഗരഹൃദയത്തിലെ ധൗല കുവ ആയിരുന്നു പ്രഭവ കേന്ദ്രം. യമൂന നദിക്കരയിലുള്ള പ്രദേശങ്ങളിലെല്ലാം സാമാന്യം നല്ല രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

രണ്ട് മണിക്കൂറിന്  ശേഷം ബിഹാറിലെ സിവാനിലും 4 തീവ്രതയുള്ള പ്രകമ്പനമുണ്ടായി.  എട്ടരയോടെ ഒഡിഷയിലെ പുരിയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.  എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും എല്ലാവരും ശാന്തരായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആശങ്കപ്പെടാനില്ലെന്നും തുടർചലനത്തിൽ തീവ്രത കുറയുമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ENGLISH SUMMARY:

A powerful earthquake struck Delhi at 5:36 AM, registering 4.0 on the Richter scale. The epicenter was located in Delhi, with tremors felt across neighboring states.

delhi-earthquake-4