നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചരിത്ര വിധിയുമായി കർണാടക ഹൈക്കോടതി. അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചാലും റജിസ്ട്രേഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ കർണാടകയിലെ അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ചവർകും കേരള നഴ്സിങ് കൗൺസിൽ റജിസ്ടേഷൻ നൽകേണ്ടി വരും.
കർണാടകയിലെ ഇന്ത്യൻ നഴ്സിങ് അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ച് ജോലി പ്രതിസന്ധിയിലായ ലക്ഷകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് സിംഗിൾ ബഞ്ച് വിധി.കോളേജിന് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ല എന്നത് കൊണ്ട് ജോലി നൽകാതിരിക്കരുതെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. മലയാളികളായ രണ്ട് നഴ്സുമാർ നൽകിയ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി .ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ഇവർക്ക് കേരള നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ നിഷേധിച്ചിരുന്നു. രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്ന ഏത് കോളേജിൽ നിന്ന് കിട്ടിയ ബിരുദവും രാജ്യത്തെമ്പാടും ബാധകമാകണന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. കർണാടക നഴ്സിങ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് നിരസിക്കാൻഅ കേരളത്തിൽ എന്നല്ല ഒരു നഴ്സിംഗ് കൗൺസിലിനും അധികാരമില്ലന്നും ഉത്തരവിലുണ്ട്. കർണാടകയിൽ നിന്ന് ബിഎസ്‍സി നഴ്സിംഗ് പൂർത്തിയാക്കിയ കാസർകോട് സ്വദേശികളായ നഴ്സുമാരാണ് കോടതിയെ സമീപിച്ചത്. ഇതോടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ടേഷനുള്ളവർക്ക് എവിടെയും ജോലി ചെയ്യാൻ കഴിയും.
ദേശീയ നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്ത കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് കേരള മടക്കം പല സംസ്ഥാനങ്ങളും റജിസ്ട്രേഷൻ നിഷേധിച്ചിരുന്നു. ഉത്തരവിന്റെ മറവിൽ കൂണുപോലെ നിലവാരമില്ലാത്ത കോളേജുകൾ പെരുകിയേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.