droupadi-murmu

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. തുടർന്നായിരുന്നു സ്നാനം. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങിനിവർന്നു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.

സന്ദർശനത്തോട് അനുബന്ധിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രയാഗ്‌രാജിലും ത്രിവേണി സംഗമത്തിലും ഒരുക്കിയിരിക്കുന്നത്. ഗംഗാ ആരതിയിലും പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. പൗഷ് പൗർണമിയായ ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് ആണ് അവസാനിക്കുക. 

ENGLISH SUMMARY:

President Droupadi Murmu took a holy dip at Triveni Sangam, the sacred confluence of three rivers. The event held spiritual significance and garnered widespread attention.