fire-death

AI Generated Image

ഫ്ലാറ്റിലെ വിളക്കില്‍ നിന്ന് തീപടര്‍ന്ന് 65കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയില്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിളക്കില്‍ നിന്ന് പടര്‍ന്ന തീ തന്നെയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

മൂന്ന് പേരാണ് സംഭവ സമയത്ത് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. തീപടര്‍ന്നതിന് പിന്നാലെ ഒരാള്‍ രക്ഷപ്പെട്ടു .പക്ഷേ 65കാരിയും മറ്റൊരാളും അകത്ത് കുടുങ്ങി . അപകടവിവരം അറിഞ്ഞയുടന്‍ തന്നെ അഗ്നിശമനാ സേന എത്തി ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേരെയും പുറത്തെത്തിച്ചു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ 65കാരിയെ രക്ഷിക്കാനായില്ല. 

 എന്നാല്‍ കൂടെയുണ്ടായിരുന്ന ആളുകളുടെ  പരുക്ക് ഗുരുതരമല്ല. ഫ്ലാറ്റിലെ ഒരു മുറിയിലെ മേശയ്ക്ക് മുകളിലായി കത്തിച്ചു വെച്ചിരുന്ന വിളക്കിലെ തീ പെട്ടന്ന് കർട്ടനിലേക്ക് പടർന്നതാണ് അപകടത്തിന് വഴിവച്ചതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.