മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം ശിവ്പുരിയിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പരുക്കേറ്റ രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. യുദ്ധവിമാനം തകർന്നുവീഴുന്നതിന് മുൻപ് ഇരുവരും സുരക്ഷിതരായി ഇജക്ട് ചെയ്തു. കൃഷിഭൂമിയിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് നിർമിതമാണ് മിറാഷ് യുദ്ധവിമാനങ്ങൾ.