കേരളത്തിന്‍റെ റെയില്‍ വികസനത്തിന് 3042 കോടി ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ 35 സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളാക്കും. അങ്കമാലി– ശബരി പാതയ്ക്ക് നിര്‍ദേശിച്ച ത്രികക്ഷി കരാര്‍ വീണ്ടും പരിഗണിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹയില്‍ പറഞ്ഞു.
യു.പി.എ കാലത്തേക്കാള്‍ എട്ടിരട്ടിയാണ് കേരളത്തിനുള്ള റെയില്‍ വിഹിതമെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്‍ 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ 2560 കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ നടന്നുവരികയാണെന്ന് വ്യക്തമാക്കി. അങ്കമാലി– ശബരി പാത യാഥാര്‍ഥ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍ വീണ്ടും പരിഗണിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെടിനുകള്‍കൂടി ഉടന്‍ സര്‍വീസ് ആരംഭിക്കും. 50 നമോഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും സര്‍വീസ് ആരംഭിക്കും. പാതയിരട്ടിപ്പിക്കല്‍ യാഥാര്‍ഥ്യമായാലേ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാവൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.