ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നകാര്യമാണ് ധനമന്ത്രി നിർമല സീതാരാമന്റെ സ്റ്റൈൽ. കഴിഞ്ഞ ഏഴുവർഷമായി ബജറ്റ് അവതരണത്തിനായി നിർമല എത്തുമ്പോൾ അവര്‍ തിരഞ്ഞെടുക്കുന്ന സാരിയും ചർച്ചയാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. നിർമ്മല സീതാരാമന്‍റെ 'സാരി'യാണ് പ്രധാന ശ്രദ്ധാകേന്ദ്രം.
ബജറ്റ് അവതരണത്തിൽ ധനമന്ത്രി ധരിക്കുന്ന വസ്ത്രം അതത് നാടുകളുടെ പൈതൃകവും സംസ്കാരവും കൂടി വിളിച്ചോതുന്നതായിരിക്കും. ഇത്തവണ ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ ധരിച്ചത് ബീഹാറിലെ മധുബനി ചിത്രകല ചെയ്ത സാരിയാണ്. ഈ സാരി മന്ത്രിക്കായി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ്.
കഴിഞ്ഞ വർഷം ട്രെഡീഷനൽ ടെമ്പിൾ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു ധനമന്ത്രി തിരഞ്ഞെടുത്തത്. കറുപ്പ് ബോർഡറിൽ ഗോൾഡൻ വർക്കുള്ളതായിരുന്നു ആ സാരിക്ക്. ഈ തവണത്തെ സാരിക്ക് ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിന്‍റെ മാതൃകയിൽ എംപ്രോയിഡറി വർക്കും ഗോൾഡൻ ബോഡറുമാണ് ഉള്ളത്. റെഡ് നിറത്തിലുള്ള ബ്ലൗസുമാണ് നിർമല ധരിച്ചിരിക്കുന്നത്.
ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെത്തിയതാവട്ടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയില്‍. സ്വദേശി വസ്ത്രത്തിന്‍റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേര്‍ത്തിരുന്നത്. രാജ്യത്തെ മല്‍സ്യബന്ധന മേഖലയിലെ പുരോഗതിയെയും മല്‍സ്യമേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
2024ലെ സാരിയുടെ പ്രത്യേകത
മജന്ത ബോർഡറിലുള്ള ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’ വെള്ള സിൽക്ക് സാരിയാണ് മന്ത്രി ബജറ്റ് അവതരണത്തിനായി 2024ല്‍ തിരഞ്ഞെടുത്തത്. മജന്ത ബോർഡറിൽ ഗോൾഡൻ വർക്കുണ്ട്. സാരിക്ക് ഇണങ്ങുന്നതാണ് മജന്ത നിറത്തിലുള്ള സിൽക്ക് ബ്ലൗസ്
2023 ലെ സാരിയുടെ പ്രത്യേകത
2023ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു ഇത്
2022ലെ സാരിയുടെ പ്രത്യേകത
തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും പ്രത്യേക ഡിസൈനും
2021ലെ സാരിയുടെ പ്രത്യേകത
ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു ഓഫ്-വൈറ്റ് പോച്ചമ്പള്ളി സാരിയുമാണ് നിര്‍മല ധരിച്ചിരുന്നത്. 2020ൽ മഞ്ഞ സിൽക്ക് സാരിയും 2019ൽ ഗോൾഡൻ ബോർഡറുകളുള്ള പിങ്ക് മംഗൾഗിരി സാരിയുമാണ് ധരിച്ചിരുന്നത്.