തമിഴ്നാട്ടില്‍ ആഞ്ഞടിച്ച് ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്. പുതുച്ചേരി, കടലൂർ, വിഴുപുരം എന്നിവിടങ്ങളിൽ കനത്ത കാറ്റും മഴയും. മഴക്കെടുതികളില്‍ നാലുപേര്‍ മരിച്ചു. രാത്രി പതിനൊന്നരയോടെ ചുഴലിക്കാറ്റ് പൂർണമായി കരയിൽ പ്രവേശിച്ചു. കരയിൽ എത്തിയതോടെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദമായി മാറി. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ടാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണി മുതൽ സർവീസ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പുതുച്ചേരിക്ക് അടുത്ത് കൂടി കരയിൽ എത്തിയപ്പോൾ കാറ്റിന് വേഗം മണിക്കൂറിൽ 65 കിലോ മീറ്ററും 85 കിലോ മീറ്ററിനും ഇടയിലായിരുന്നു. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.