മണിപ്പുരിലെ ജിരിബാമിൽ തെരുവിൽ അലയുന്ന അൻപതുകാരി ബന്ധുക്കളെ തിരയുന്നു. തമിഴ് സംസാരിക്കുന്ന ഇവരെ ഒരു മലയാളി സൈനിക ഉദ്യോഗസ്ഥനാണ് കണ്ടെത്തിയത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനും സാധിക്കുന്നില്ല.
കടത്തിണ്ണകളിൽ, വീടുകൾക്ക് സമീപം എല്ലായിടത്തും ആര് എന്ന് അറിയാത്ത അൻപതുകാരി അലയുന്നു. നാട്ടുകാരോ കലാപം നേരിടാൻ സ്ഥലത്തുള്ള സുരക്ഷാസേനാംഗങ്ങളോ കൊടുക്കുന്ന ഭക്ഷണവും വെള്ളവുമാണ് ആഴ്ചകളായി ഇവരുടെ ജീവൻ നിലനിർത്തുന്നത്.
രാത്രി എവിടെയെങ്കിലുമൊക്കെ കിടന്നുറങ്ങും. വീണ്ടും രാവിലെയാകുമ്പോൾ റോഡരികിലൂടെ അലയും. അസം - മണിപ്പുർ അതിർത്തി മേഖലയായ ജിരിബാമിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുണ്ട്. എല്ലാദിവസവും കണ്ടതോടെ ഒരുമലയാളി സൈനിക ഉദ്യോഗസ്ഥന്‍ നിരീക്ഷിച്ചു. അടുത്തുപോയി സംസാരിച്ചപ്പോൾ കാര്യമായ മറുപടിയില്ല. തമിഴിലാണ് സംസാരം. ഈ അമ്മയുടെ ബന്ധുക്കളാരെങ്കിലും ഈ റിപ്പോര്‍ട്ട് കണ്ട് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.