FakeGarlic

TOPICS COVERED

വില കുത്തനെ ഉയര്‍ന്നതോടെ വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. സിമന്‍റ് പോലുള്ള വസ്തു ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വെളുത്തുള്ളിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ അകോളയില്‍ നിന്നാണ് ഇത്തരം ഒരു പരാതി ഉയര്‍ന്നത്.

 

അകോളയിലെ ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു വീട്ടമ്മ വാങ്ങിയത്. വീട്ടിലെത്തി ഒരെണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് നല്ല കട്ടി. പിന്നെ പൊട്ടിച്ചുനോക്കി. ഉള്ളില്‍ കണ്ടത് സിമന്‍റിന്‍റെ ഒരു കട്ട. പുറം കണ്ടാല്‍ വെളുത്തുള്ളിയല്ലെന്ന് ആരും പറയില്ല. ഈ വ്യാജന് നൂറ് ഗ്രാം ഭാരമുണ്ടായിരുന്നു. യഥാര്‍ഥ വെളുത്തിള്ളിക്കൊപ്പം ഒന്നോ രണ്ടോ വ്യാജന്‍ കൂടി കയറ്റി ഉപഭോക്താക്കളെ പറ്റിക്കുന്ന പരിപാടിയാണ് നടക്കുന്നത്. 

വെളുത്തുള്ളിക്ക് മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളില്‍ 300 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റിനൊപ്പം ഭാരം കൂടുതലുള്ള വ്യാജന്‍ കൂടിയാകുമ്പോള്‍ തട്ടിപ്പിന്‍റെ വ്യാപ്തി കൂടും. സിമന്‍റിന് വില കൂടുതലായതിനാല്‍ സിമന്‍റ് രൂപത്തിലുള്ള എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചാകും വ്യാജന്‍റെ നിര്‍മാണം എന്നാണ് കരുതുന്നത്. ഏതായാലും, വ്യാജനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് സമൂഹ്യമാധ്യങ്ങള്‍ വഴി ഉയരുന്നുന്നത്.

Fake Garlic made of cement like material found in Mumbai markets :