- 1

കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വ്യാപക മണ്ണിടിച്ചിൽ. ഉത്തർപ്രദേശിലെ ഗോണ്ടയിൽ വെള്ളപ്പൊക്കം. ഡൽഹിയിലും ഹരിയാനയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. 

 

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രശ്നമുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠിൽ കൂറ്റൻ പാറകൾ റോഡിലേക്ക് പതിക്കുന്നു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹിമാചൽ പ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നിലവിലുണ്ട്. രണ്ടാഴ്ച പിന്നിട്ടും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ് ഹിമാചലിലും ഉത്തരാഖണ്ഡിലും. യുപിയിലെ ഗോണ്ടയിൽ അരപ്പൊക്കത്തിൽ വെള്ളമുയർന്നതോടെ ജനജീവിതം ദുസ്സഹമായി. -

ബിഹാറിലും ഹരിയാനയിലും ഡൽഹിയിലും ഇടവിട്ടുള്ള മഴ തുടരുന്നു. ഒരുമാസമായി പ്രളയം തുടരുന്ന അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി. 

ENGLISH SUMMARY:

Heavy rain; Widespread landslides in Uttarakhand and Himachal Pradesh