ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് ഇന്ത്യ മുന്നണി. നരേന്ദ്രമോദിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. രണ്ട് മണിക്കൂര്‍ നീണ്ട ഇന്ത്യ മുന്നണി യോഗം അവസാനിച്ചു. ചര്‍ച്ചയില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവെന്നും ഖര്‍ഗെ പറഞ്ഞു. പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.