മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ റിവ്യൂ ബോംബിങിൽ പരാതിയുമായി നിർമാതാവ്. നിർമാതാവ് സിയാദ് കോക്കറാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് സിയാദ് കോക്കർ മനോരമ ന്യൂസിനോട് പറഞ്ഞു

 

നിരൂപകൻ അശ്വന്ത് കോക്കിനെതിരെയാണ്  നിർമാതാവ് സിയാദ് കോക്കറിൻ്റെ വിമർശനം. അത്യന്തം മോശമായ രീതിയിലായിരുന്നു മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ അശ്വന്ത് കോക്കിന്റെ റിവ്യൂ. സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന വാക്കുകളും. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഓൺലൈനിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഇതുകൊണ്ട് മതിയാകില്ലെന്നാണ് സിയാദ് കോക്കറിൻ്റെ നിലപാട്

 

 ആദ്യകാലങ്ങളിലുണ്ടായിരുന്ന നിരൂപകർക്ക്  മാന്യത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരക്കാരുടെ സ്ഥാനത്ത് മോശമായ രീതിയിൽ അധിക്ഷേപിക്കുന്നവരാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിയാദ് കോക്കർ പറഞ്ഞു.