ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 94 സീറ്റുകള്‍ ചൊവ്വാഴ്ച്ച വിധിയെഴുത്ത് നടക്കുക. കോണ്‍ഗ്രസിലെയും സമാജ്‍വാദി പാര്‍ട്ടിയിലെയും നേതാക്കള്‍ മക്കളുടെ ഭാവിക്കായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മൂന്നാംഘട്ടത്തോടെ ബിജെപി ഇരുനൂറ് സീറ്റ് ഉറപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പ് പോര് ഹൃന്ദി ഹൃദയഭൂമിയിലേയ്ക്കും ബിജെപി ശക്തികേന്ദ്രങ്ങളിലേയ്ക്കും കടക്കുകയാണ്. എന്‍ഡിഎയും ഇന്ത്യ മുന്നണിയും തമ്മിലെ ഏറ്റുമുട്ടല്‍. 1352 സ്ഥാനാര്‍ഥികള്‍. സൂറത്തില്‍ ബിജെപിക്ക് എതിരാളികളില്ല. അമിത് ഷാ, ഡിംപിള്‍ യാദവ്, ജ്യോതിരാദിത്യ സിന്ധ്യ, ശിവ്്രാജ് സിങ് ചൗഹാന്‍, സുപ്രിയ സുലെ, മുഹമ്മദ് സലിം തുടങ്ങിയവര്‍ മല്‍സരരംഗത്തുണ്ട്. ആദ്യ രണ്ട് ഘട്ടത്തിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെഞ്ച്വറി അടിച്ചുവെന്നും മൂന്നാംഘട്ടത്തോടെ ബിജെപി ഇരുനൂറ് സീറ്റ് ഉറപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോണ്‍ഗ്രസിലെയും സമാജ്‍വാദി പാര്‍ട്ടിയിലെയും നേതാക്കള്‍ റായ്ബറേലിയും മെയിന്‍പുരിയുമെല്ലാം പാരമ്പര്യമായി കണക്കാക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതും വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കിയതുമെല്ലാമാണ് തന്‍റെ പാരമ്പര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ ജെഡിഎസ് എംപിയും ലോക്സഭാ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി രേവണ്ണ എംഎല്‍എയ്ക്കുമെതിരായ ആരോപണങ്ങള്‍ കര്‍ണാടയില്‍ എന്‍ഡിഎയ്ക്ക് പ്രതിസന്ധിയായി.
Lok sabha elections third phase