കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്ന് രാത്രി എട്ട് മുതല്‍ 48 മണിക്കൂറാണ് ബിആര്‍എസ് നേതാവിന് വിലക്ക്. റാലികളില്‍ പങ്കെടുക്കാനോ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനോ പാടില്ല.