jesna
  • 'രേഖയും തെളിവുകളും മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണം'
  • കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും
  • തീരുമാനം ജെസ്നയുടെ പിതാവിന്‍റെ ഹര്‍ജിയില്‍

ജെസ്ന മരിയ ജെയിംസിന്‍റെ തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ. പുനരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ തീരുമാനം അറിയിച്ചത്. രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞു. അടുത്തമാസം മൂന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ് സി.ബി.ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേസ് അവസാനിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. 

 

CBI express their willingness to re-open Jesna case