bond-bjp-aap-22
  • സംഭാവന നല്‍കിയത് അരബിന്ദോ ഫാര്‍മ ഉടമ ശരത് ചന്ദ്ര റെഡ്​ഡി
  • റെഡ്ഡി കസ്റ്റഡിയിലായത് 2022 നവംബര്‍ 10ന്
  • ബോണ്ട് വാങ്ങിയതിന് പിന്നാലെ മാപ്പുസാക്ഷിയായി

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അഴിമതിക്കെതിരായ നടപടിയെന്ന് ബി.ജെ.പി. വാദിക്കുമ്പോള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്കു കിട്ടിയ കോടികളും ചോദ്യചിഹ്നമാകുന്നു. മദ്യനയക്കേസില്‍ പ്രതിയായി, പിന്നീട് മാപ്പു സാക്ഷിയായ വ്യക്തിയുടെ സ്ഥാപനം ബി.ജെ.പിക്ക് 30 കോടി രൂപ ബോണ്ട് വഴി സംഭാവന നല്‍കിയെന്ന്  തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട രേഖകളില്‍ വ്യക്തമാണ്.

 

മദ്യനയഅഴിമതിക്കേസില്‍ പ്രതിയായിരുന്ന ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാര്‍മയാണ് 30 കോടി സംഭാവന നല്‍കിയത്. ഇതില്‍ ആദ്യത്തെ അഞ്ചു കോടി നല്‍കിയിരിക്കുന്നത് 2022 നവംബര്‍ 10ന് റെഡ്ഡി കസ്റ്റഡിയിലായി അഞ്ചാമത്തെ ദിവസം നവംബര്‍ 15ന്. പിന്നീട് റെഡ്​ഡി മദ്യനയഅഴിമതിക്കേസില്‍ മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയായ ശേഷം വീണ്ടും 25കോടി കൂടി ബി.ജെ.പിക്ക് ബോണ്ട് വഴി സംഭാവന നല്‍കിയതായും രേഖകള്‍ പറയുന്നു.

 

അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിയമം നിയമത്തിന്റെ വഴിക്കെന്നാണ് അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെ ബി.ജെ.പി. ന്യായീകരിക്കുന്നത്. പക്ഷേ മദ്യനയഅഴിമതിയില്‍ നിയമം അങ്ങനെ നിയമത്തിന്റെ വഴിക്കു മാത്രമല്ല പോയതെന്നു തെളിയിക്കുന്നു കെജരിവാളിന്റെ അറസ്റ്റിന് മണിക്കൂറുകള്‍ക്കു മുന്‍പ് പുറത്തു വന്ന ഇലക്ടറല്‍ ബോണ്ട് രേഖകള്‍. 

 

Delhi excise policy accused contributes 30 cr to BJP as electoral bond