ഇലക്ടറല്‍ ബോണ്ട് ആരുടെ കയ്യില്‍ നിന്ന് വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്താതെ ബിജെപിയും കോണ്‍ഗ്രസും . ഡിഎംകെയും എഐഡിഎംഎയും ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പടെയുള്ള ചില പാര്‍ട്ടികള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. സിപിഎമ്മിനും സിപിഐക്കും പുറമേ മുസ്ലീലീഗും ഇലക്ടറല്‍ ബോണ്ട് വഴി പണം വാങ്ങിയിട്ടില്ല. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറിലുണ്ടായിരുന്ന വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്
ഇലക്ടറല്‍ ബോണ്ട് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ സ്വീകരിച്ച സംഭാവനയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വഴി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബോണ്ട് വാങ്ങിയ രാഷ്ട്രീയപാര്‍ട്ടികളും വാങ്ങാത്ത രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ രേഖകള്‍ സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കെയായിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇവയുടെ പകര്‍പ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ഇലക്ടല്‍ ബോണ്ടുകള്‍ വിതരണം ചെയ്ത കാലം മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിച്ച പണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു. ആരൊക്കെ പണം നല്‍കിയെന്ന് മിക്കവരും മറച്ചുവെച്ചിരിക്കെയാണ്.
ഇതില്‍ പ്രധാനികള്‍ കൂടുതല്‍ ഫണ്ട് ലഭിച്ച് ബിജെപിയും തൃണമുല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് . കോണ്‍ഗ്രസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ വാങ്ങിയത് 1334 കോടി 36 ലക്ഷം രൂപയാണ്. ബിജെപി ആകെ വാങ്ങിയത് ആറായിരം കോടി. ഡിഎംകെ നല്‍കിയ കത്തുകള്‍ പ്രകാരം സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കയ്യില്‍ നിന്ന് 509 കോടി രൂപ അവര്‍ വാങ്ങിയിട്ടുണ്ട് . വിവാദമായ മേഘ എന്‍ജിനീയറിങ് കമ്പനിയില്‍ നിന്ന് ഡിഎംകെ 65 കോടി വാങ്ങി. എഐഡിഎംകെയ്ക്കു കൂടുതല്‍ ഫണ്ട് നല്‍കിയിരിക്കുന്നത് ഐപിഎല്‍ ടീമായ ചെന്നെ സൂപ്പര്‍ കിങ്സ് ആണ്. ബജാജ് ഗ്രൂപ്പ്, ടൊറന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കെഎംസെഡ് ഇന്‍വെസ്റ്റ്മെന‍്റ് എന്നിവര്‍ ആംആദ്മിക്ക് ഫണ്ട് നല്‍കിയിരിക്കുന്നു .
ബജാജ് എന്‍സിപിക്കും ഫണ്ട് നല്‍കിയിരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം വെളിപ്പെടുത്തിയ രേഖകളാണ് . ഇലക്ടറല്‍ ബോണ്ടിന്‍റെ ന്യൂമറിക് നമ്പരുകള്‍ പുറത്തുവന്നാല്‍ ആരില്‍ നിന്നൊക്കെ ബിജെപിയും കോണ്‍ഗ്രസും പണം വാങ്ങിയെന്ന് അറിയാന്‍ പറ്റും. എന്നാല്‍ ഈ നമ്പരുകള്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്ന കാലത്ത് എസ്ബിഐ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് പ്രധാനമാണ്
Fresh Data On Funding To Political Parties Through Electoral Bonds Released