amit-shah-caa-n-14

രാഷ്ട്രീയ രംഗത്തെ കള്ളപ്പണം ഇല്ലാതാക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ന്യായീകരണം. ഇലക്ടറല്‍ ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരിച്ചെത്തുമോയെന്ന് ഭയമുണ്ടെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഇല്ലാതാക്കുന്നതിന് പകരം പരിഷ്ക്കരിക്കണമായിരുന്നു. 

 

രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തെ  നേരിട്ട് സംഭാവനയായി പണം ലഭിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ 1100 രൂപ പിരിച്ചാൽ 100 രൂപ പാർട്ടിക്ക് നൽകി 1000 രൂപ സ്വന്തം പോക്കറ്റിലാക്കുമായിരുന്നു. പണപ്പിരിവിലെ തട്ടിപ്പ് ഇലക്ടറല്‍ ബോണ്ട് വഴി ഇല്ലാതാക്കി. സംഭാവനകൾക്ക് ബാങ്ക് രേഖകളുണ്ടായി. ഇലക്ടറല്‍ ബോണ്ട് കൊണ്ട് ബിജെപിക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന വാദം ശരിയല്ല. 20,000 കോടിയിൽ 6,000 കോടി മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ടിഎംസിക്കും ഡിഎംകെയ്ക്കും ബിആർഎസിനും ആ പാർട്ടികളുടെ പരിമിതിക്കപ്പുറം അനുപാതമില്ലാതെ സംഭാവന കിട്ടിയതായും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.

‘I fear that black money will return,’ says Amit Shah after SC scraps electoral bonds