പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്ക. ഇന്ത്യയില്‍ നിയമം നടപ്പാക്കുന്നത് നിരീക്ഷിച്ചുവരികയാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തോടുള്ള ആദരവും നിയമപ്രകാരം എല്ലാവര്‍ക്കും തുല്യപരിഗണനയുമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വമെന്നും മില്ലര്‍ വ്യക്തമാക്കി. അതേസമയം പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ച് അറിയാത്തവര്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം അറിയിച്ചു

 

US ‘Concerned’ Over CAA In India