anto-antony13
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ബിജെപി സര്‍ക്കാരെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് 42 ജവാന്മാരുടെ ജീവന്‍ ബലികൊടുത്തത്. പാകിസ്ഥാന് ഇതിലെന്താണ് പങ്കെന്നും, മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ഇക്കാര്യം പറഞ്ഞതാണെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേര്‍ത്തു. ആന്‍റോ ആന്‍റണി പാക്കിസ്ഥാന്‍ വക്താവാകാന്‍ ശ്രമിക്കുന്നെന്ന് പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.