സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും എസ്.എഫ്.ഐക്കും എതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി സി.പി.എം. വയനാട് ജില്ലാ കമ്മിറ്റി. കോടതി വളപ്പിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതികൾക്കുവേണ്ടി മുൻ എം.എൽ.എ. മജിസ്ട്രേറ്റിനു മുന്നിലെത്തിയെന്ന ആരോപണം സി.പി.എം. നിഷേധിച്ചു. സിദ്ധാർഥൻ എസ്.എഫ്.ഐ. പ്രവർത്തകനായിരുന്നുവെന്നും മരണത്തിൽ അന്വേഷണം ശരിയായി നടക്കട്ടെയെന്നും നേതാക്കൾ പറഞ്ഞു.

 

എസ്.എഫ്.ഐ. പ്രവർത്തകർ ഉൾപ്പെട്ട കേസിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.കെ.ശശീന്ദ്രൻ പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ മജിസ്ട്രേറ്റിനെ ചെന്ന് കണ്ടു എന്നായിരുന്നു ആരോപണം. സംഭവം നിഷേധിച്ച ശശീന്ദ്രൻ കോടതി വളപ്പിൽ ഡിവൈ.എസ്.പിയുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞു.

 

പ്രതികളെ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. പ്രതികളിൽ ചിലർ ഒളിച്ചത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെന്നും അന്വേഷണത്തിൽ എല്ലാം പുറത്തു വരട്ടെയെന്നും ഗഗാറിൻ. പൂക്കോട് നടന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമെന്നും ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. എന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Wayanadu cpm CK Sasenndran on siddharath death case