cm-govt-employees-protest

സംസ്ഥാനത്താദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തടസപ്പെട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒരു വിഭാഗം സർക്കാർ ജീവനക്കാരുടേതും ഇപ്പോഴും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് എന്നതാണ് കാരണം. ഈ അക്കൗണ്ടിൽ പണം എത്തിയാലും പിൻവലിക്കുന്നതിന് തടസമില്ല. ബഹു ഭൂരിപക്ഷം ജീവനക്കാർക്കും ശമ്പളം എത്തുന്ന എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകളിൽ ശമ്പളം എത്തിയാലും എടുക്കാനോ ഉപയോഗിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. 

അതേസമയം പെൻഷൻ വിതരണം ഇന്നലെ തടസം കൂടാതെ നടന്നു. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റാൻ സാങ്കേതിക തടസം ഉണ്ടായതുമില്ല. ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പളവിതരണം ഇല്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

 

The chief minister and ministers salaries were not withheld