പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് 5.49 കോടി രൂപ പിഴ ചുമത്തി ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം വിവിധ ഏജൻസികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി. ഫണ്ട് ശേഖരണത്തിനായി ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, പേയ്ടിഎം പെയ്മെന്റ്സ് ബാങ്കിൽ നിന്ന് മാറി സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ പേയ്ടിഎം കമ്പനി തീരുമാനിച്ചു. 

 

പേയ്ടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്യൂണിക്കേഷൻസ്, പേയ്ടിഎം പെയ്മെന്റ്സ് ബാങ്കുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചു. പുതിയ ബാങ്കുകളുമായി സഹകരിച്ച് പേയ്ടിഎമ്മിന്റെ ഇടപാടുകൾ തുടരാനാണ് ശ്രമം. ഈമാസം 15 മുതൽ പേയ്ടിഎം വാലറ്റിലേക്കും ബാങ്കിലേക്കുമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരുന്നു.

 

Paytm Payments Bank fined Rs 5.49 crore for money laundering