NEW DELHI 2023 AUGUST  20  :   Sukhvinder Singh Sukhu  , Chief Minister of Himachal Pradesh  . @ JOSEKUTTY PANACKAL / MANORAMA

NEW DELHI 2023 AUGUST 20 : Sukhvinder Singh Sukhu , Chief Minister of Himachal Pradesh . @ JOSEKUTTY PANACKAL / MANORAMA

രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ താന്‍ രാജി വയ്ക്കില്ലെന്നു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു . കാലാവധി തികയ്ക്കും. താനൊരു പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷകര്‍ ഓരോ എംഎല്‍എമാരുമായും സംസാരിക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. ഖര്‍ഗെ നിരീക്ഷകരുമായി സംസാരിക്കുകയും  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അന്തിമതീരുമാനം നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും. 

 

ഇതിനിടെ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കി വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ട്. അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് വ്യക്തമാക്കി ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. പ്രതിപക്ഷ നേതാവ് അടക്കം 15 എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് ബിജെപിയെ വെട്ടിയൊതുക്കി കോണ്‍ഗ്രസ് മറുതന്ത്രം പയറ്റി. 

 

Haven't Resigned: Himachal Chief Minister Dismisses Rumours Amid Congress Crisis