ഗ്യാൻവാപി മസ്ജിദിന്‍റെ നിലവറകളിൽ  ഹൈന്ദവ വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജക്ക് അനുമതി നൽകിയതിനെ ചോദ്യം ചെയ്തു മസ്ജിദ് കമ്മിറ്റി നല്‍കിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാന്‍വാപിയില്‍ 1993 മുതല്‍ പൂജ ത‍ടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടി നിയമവിരുദ്ധമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

 

മസ്ജിദിന്‍റെ തെക്ക് വശത്തുള്ള  നിലവറകളുടെ മുന്‍പില്‍ പൂജയും ആരാധനയും നടത്താമെന്ന് വാരണാസി കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതാണെന്ന്  അലഹബാദ്  ഹൈക്കോടതി വ്യക്തമാക്കി  .  മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ പരിഗണിക്കപ്പടേണ്ട വിഷയമില്ലെന്ന്   ജസ്റ്റീസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധിച്ചു.  .  കാശി വിശ്വനാഥ ട്രസ്റ്റ് ബോര്‍ഡിന് പൂജകള്‍ തുടരാം. 1993 വരെ  നിലവറകളില്‍  പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം അലഹബാദ്  ഹൈക്കോടതിയും അംഗീകരിച്ചു. 1993 ല്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ മുതലാണ് പൂജ തടസപ്പെട്ടത്.  ഒരു ഉത്തരവ് പോലുമില്ലാതെ  അന്ന് പൂജ തടഞ്ഞ സര്‍ക്കാര‍ിന്‍റെ  നടപടി നിയമവിരുദ്ധമെന്ന് കോടതി വിധിച്ചു.  അവിടെ പൂജ നടത്തിയിരുന്ന വ്യാസ് കുടുംബത്തിന്‍റെ അവകാശം വാക്കാലുള്ള നിര്‍ദേശം കൊണ്ട് തടയാനാവില്ലെന്നും അലഹബാദ് ഹൈക്കോടി  വ്യക്തമാക്കി. 

 

നേരത്തെ പൂജ നടന്നിരുന്നുവെന്നും ഇപ്പോള്‍ വീണ്ടും പൂജ നടന്നുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരായ മസ്ജിദ് കമ്മിറ്റിക്ക് പൂജ നടക്കുന്ന പ്രദേശത്തിന്‍റെ കൈവശാവകാശം 1993 വരെ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും  കോടതി വിധിച്ചു.    30 വർഷത്തിന് ശേഷം ഹൈന്ദവ വിഭാഗത്തിന് പൂജക്ക്  വാരണാസി കോടതി ജനുവരിയിലാണ് അനുമതി നല്‍കിയത്. അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. 

 

ഗ്യാൻവാപി മസ്ജിദിന്‍റെ നിലവറകളിൽ  ഹൈന്ദവ വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി പൂജക്ക് അനുമതി നൽകിയതിനെ   ചോദ്യം ചെയ്തു മസ്ജിദ് കമ്മിറ്റി നല്‍കിയ  ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാന്‍വാപിയിലെ 1993 മുതല്‍  പൂജ ത‍ടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടി നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. മസ്ജിദിന്‍റെ തെക്ക് വശത്തുള്ള  നിലവറകളുടെ മുന്‍പില്‍ പൂജയും ആരാധനയും നടത്താമെന്ന് വാരണാസി കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതാണെന്ന്  അലഹബാദ്  ഹൈക്കോടതി വ്യക്തമാക്കി  .  മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ പരിഗണിക്കപ്പടേണ്ട വിഷയമില്ലെന്ന്   ജസ്റ്റീസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധിച്ചു.  

 

കാശി വിശ്വനാഥ ട്രസ്റ്റ് ബോര്‍ഡിന് പൂജകള്‍ തുടരാം. 1993 വരെ  നിലവറകളില്‍  പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം അലഹബാദ്  ഹൈക്കോടതിയും അംഗീകരിച്ചു. 1993 ല്‍ സമാജ് വാദി പാര്‍ട്ടി ഭരിക്കുമ്പോള്‍ മുതലാണ് പൂജ തടസപ്പെട്ടത്.  ഒരു ഉത്തരവ് പോലുമില്ലാതെ  അന്ന് പൂജ തടഞ്ഞ സര്‍ക്കാര‍ിന്‍റെ  നടപടി നിയമവിരുദ്ധമെന്ന് കോടതി വിധിച്ചു.  അവിടെ പൂജ നടത്തിയിരുന്ന വ്യാസ് കുടുംബത്തിന്‍റെ അവകാശം വാക്കാലുള്ള നിര്‍ദേശം കൊണ്ട് തടയാനാവില്ലെന്നും അലഹബാദ് ഹൈക്കോടി  വ്യക്തമാക്കി. 

 

നേരത്തെ പൂജ നടന്നിരുന്നുവെന്നും ഇപ്പോള്‍ വീണ്ടും പൂജ നടന്നുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരായ മസ്ജിദ് കമ്മിറ്റിക്ക് പൂജ നടക്കുന്ന പ്രദേശത്തിന്‍റെ കൈവശാവകാശം 1993 വരെ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും  കോടതി വിധിച്ചു.  30 വർഷത്തിന് ശേഷം ഹൈന്ദവ വിഭാഗത്തിന് പൂജക്ക്  വാരണാസി കോടതി ജനുവരിയിലാണ് അനുമതി നല്‍കിയത്. അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. 

Gyanvapi mosque: Hindu puja to continue in cellar as Allahabad HC dismisses plea