ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ പൂജ തുടരാമെന്ന് സുപ്രീംകോടതി. മസ്ജിദിന്‍റെ മറ്റൊരു ഭാഗത്ത് മുസ്ലീം വിഭാഗത്തിന് നമസ്ക്കാരം തുടരാമെന്നും സുപ്രീംകോടി ഉത്തരവിട്ടു. ഹൈന്ദവ വിഭാഗത്തിന് പൂജയ്ക്ക് അനുവാദം കൊടുത്ത വാരണാസി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച് ഹര്‍ജിയില്‍ നോട്ടിസ് അയച്ചുകൊണ്ടാണ് തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്. ഗുഗിള്‍ എര്‍ത്തിലെ ഇമേജുകള്‍ കൂടി പരിശോധിച്ച് രണ്ടു വശത്തുകൂടിയാണ് ഇരുവിഭാഗത്തിന്‍റെ പ്രവേശനം എന്ന് കൂടി മനസിലാക്കിയാണ് തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
SC denies stay order for puja in cellar of Gyanvapi mosque complex