സഞ്ജയ് സിങ്, WFI

സഞ്ജയ് സിങ്, WFI

ഗുസ്തി താരങ്ങളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി ഗുസ്തി ഫെഡറേഷനും അഡ്​ഹോക് കമ്മിറ്റിയും. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനും പാരിസ് ഒളിംപിക്സിനുള്ള ഏഷ്യന്‍ ക്വാളിഫയറിനും സെലക്ഷന്‍ ട്രയല്‍സിന് വ്യത്യസ്ത വേദികള്‍ ഇരുകൂട്ടരും പ്രഖ്യാപിച്ചു. ട്രയല്‍സ് ഡല്‍ഹിയില്‍വച്ചെന്ന് ഗുസ്തി ഫെഡറേഷനും പുരുഷ താരങ്ങള്‍ക്ക് പട്യാലയും വനിത താരങ്ങള്‍ക്ക് സോനിപ്പത്തും വേദിയെന്ന് അഡ്​ഹോക് കമ്മിറ്റിയും പറയുന്നു. ഇരുകൂട്ടരും ട്രയല്‍സിന് പ്രഖ്യാപിച്ചത് മാര്‍ച്ച് 10, 11 തീയതികളാണ്. ഗുസ്തി ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ യുണൈറ്റഡ് വേള്‍ഡ് റെ‌സ്‌ലിങ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഫെഡറേഷനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

WFI selection trials dates in clash with ad hoc panel's; Confusion