അമേരിക്കന്‍ റസ്ലിങ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെനാളായി വിശ്രമത്തിലായിരുന്നു 71കാരനായ ഹള്‍ക്ക് ഹോഗന്‍.
80കളില്‍ റസ്ലിങ്ങിലേക്ക് എത്തിയ ഹള്‍ക്ക് ഹോഗന്‍ ഡബ്ലിയു.ഡബ്ലിയു.എഫിലൂടെ സൂപ്പര്‍ താരമായി വളര്‍ന്നു. ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച ഹള്‍ക്ക് ഹോഗന്‍, നിരവധി ലോക ചാംപ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി. ഹോഗന്റെ ഫിനിഷിങ്ങ് മൂവും മഞ്ഞയും ചുവപ്പും നിറത്തിലുള്ള കോസ്റ്റ്യൂമും തൊണ്ണൂറുകളില്‍ ആരാധകര്‍ക്ക് ഹരമായി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണവേദികളിലും സജീവമായിരുന്നു. റസ്ലിങ്ങിനപ്പുറം, ഹൊഗൻ ടെലിവിഷന്‍ ഷോകളുടെയും സിനിമകളുടെയും ഭാഗമായി. മിസ്റ്റർ നാനി, സബർബൻ കമാൻഡോ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹൊഗൻ നോസ് ബെസ്റ്റ് എന്ന റിയാലിറ്റി ഷോയിലും അദ്ദേഹം ഭാഗമായി.