സിംഹത്തിന് സീതയെന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്ന് വി.എച്ച്.പിയോട് കല്‍ക്കട്ട ഹൈക്കോടതി. സിലിഗുരി സഫാരി പാര്‍ക്കിലെത്തിച്ച സിംഹത്തിന് സീതയെന്ന് പേര് നല്‍കിയത് ഹൈന്ദവ വിശ്വാസങ്ങളെ ഹനിക്കുന്നതാണെന്ന വാദം സര്‍ക്യൂട്ട് ബെഞ്ചില്‍ വി.എച്ച്.പി ഉയര്‍ത്തിയപ്പോളാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഹിന്ദുമതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേ എന്നും ,  ദുർഗദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ എന്ന് ജസ്റ്റീസ് സൗഗത ഭട്ടാചാര്യ  ചോദിച്ചു.  മൃഗത്തിന്  സീത ദേവിയുടെ പേര് നൽകിയതിലാണ് വിയോജിപ്പെന്നും നാളെ ഒരു കഴുതക്ക് ഹിന്ദു ദൈവത്തിന്‍റെ പേര് നല്‍കാനാകുമോ എന്ന  മറുചോദ്യം വി.എച്ച്.പി ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് സിംഹത്തിന് പേര് നല്‍കിയത് എങ്ങനയെന്ന് അറിയിക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.  അക്ബര്‍ എന്ന പേരുള്ള സിംഹത്തോടൊപ്പം സീതയെന്ന സിംഹത്തെ കൂട്ടില്‍  താമസിപ്പിച്ചു എന്ന വാദം വി.എച്ച്.പി ഉയര്‍ത്തിയില്ല

 

Vishva Hindu Parishad's plea against naming lioness 'Sita' at Siliguri zoo: 'We worship lions', says Calcutta High Court