Patiala: Farmers during their 'Delhi Chalo' protest march, at the Punjab-Haryana Shambhu border, in Patiala district, Tuesday, Feb. 20, 2024. (PTI Photo)(PTI02_20_2024_000182B)
കേന്ദ്രസര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളി ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ചിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പഞ്ചാബ്– ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകര്‍. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചു. ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. അവസാന നിമിഷം കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുനയം ഉണ്ടായില്ലെങ്കില്‍ നാളെ ശംഭുവടക്കമുള്ള അതിര്‍ത്തികളില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്.
രാവിലെ 11 മണിക്ക് ഡല്‍ഹി ലക്ഷ്യമിട്ട് നീങ്ങുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, ട്രാക്ടറും ട്രോളികളും മോട്ടോര്‍ വാഹന നിയമപ്രകാരം ഹൈവേയില്‍ ഉപയോഗിക്കരുതെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി നിലപാടെടുത്തു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം എന്നാല്‍ അതിര് വിടരുതെന്നുമാണ് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.
Punjab: HC raps farm protesters, says can’t use tractor trolleys on highways