• ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അന്വേഷണ ചുമതല
  • എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
  • കടുവ ആരോഗ്യവാനായിരുന്നുവെന്ന് കണ്ണൂര്‍ ഡിഎഫ്ഒ

കണ്ണൂരില്‍ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അന്വേഷണച്ചുമതല. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ മനോരമന്യൂസിനോട് പറഞ്ഞു. ഇന്നലെ കൊട്ടിയൂരില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരും വഴിയാണ് ചത്തത്. കടുവയുടെ കാലില്‍ സാരമായ പരുക്കേറ്റിരുന്നു. അതേസമയം, കൊട്ടിയൂരില്‍നിന്ന് പോകുമ്പോള്‍ കടുവ ആരോഗ്യവാനായിരുന്നുവെന്ന് കണ്ണൂര്‍ ഡിഎഫ്ഒ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Forest department to probe kottiyur tiger's death