bharat-ratna

മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹറാവുവിനും ചരണ്‍ സിങ്ങിനും കൃഷിശാസ്ത്രജ്ഞന്‍  എം.എസ്.സ്വാമിനാഥനും ഭാരതരത്ന. മൂന്നുപേര്‍ക്കും മരണാനന്തര ബഹുമതിയായിട്ടാണ് ഭാരതരത്ന. എംജിആറിനുശേഷം ഭാരതരത്ന നേടുന്ന മലയാളിയാണ് സ്വാമിനാഥന്‍.

പി.വി.നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ്.സ്വാമിനാഥനും  ഭാരതരത്ന പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സോണിയ ഗാന്ധി പ്രതികരിച്ചു.  എംഎസ് സ്വാമിനാഥന് ഭാരതരത്ന പുരസ്കാരനേട്ടത്തില്‍  അഭിമാനവും സന്തോഷവുെമന്ന് മകള്‍ ഡോ.സൗമ്യ സ്വാമിനാഥന്‍. 'ജീവിച്ചിരുന്നപ്പോൾ ഇത് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ.കർഷകർക്കും, സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചതിന് ലഭിച്ച അംഗീകാരമായി കാണുന്നുവെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു

 

Bharat Ratna For Former PMs Charan Singh, PV Narasimha Rao and MS Swaminathan