Supreme Court of India

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. മേയ് ഒന്നിലേക്കാണ് വിശദമായ അന്തിമ വാദത്തിനായി കേസ് മാറ്റിയത്. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ കോടതിയില്‍ നിലപാടെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ആറ് വര്‍ഷത്തിനിടെ പതിവ് തെറ്റാതെ സുപ്രീംകോടതിയില്‍ വീണ്ടും ലാവലിന്‍ കേസ്. മുപ്പത്തിയെട്ടാം തവണയാണ് കോടതി കേസ് മാറ്റിയത്. കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഉര്‍ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍റെ അഭിഭാഷകന്‍റെ അസൗകര്യംകൂടി കണക്കിലെടുത്താണ് അന്തിമ വാദത്തിനായി കേസ് മാറ്റിയത്. തുടര്‍ച്ചയായി രണ്ട് ദിവസം കേസ് കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും വാദത്തിന് തയാറെന്ന് കോടതിയെ അറിയിച്ച സിബിഐ, അടിയന്തിരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. 

 

ഏറെ ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്നും മാര്‍ച്ചിലോ ഏപ്രിലിലോ വാദം കേള്‍ക്കണമെന്നും സിബിഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഇതോടെയാണ് എല്ലാവരുടെയും സൗകര്യം പരിഗണിച്ച് കോടതി മേയ് ഒന്നിലേക്ക് ലാവലിന്‍ കേസ് വാദത്തിനായി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയില്‍ പ്രധാനമായുള്ളത്. വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞവരുടെ ഹര്‍ജിയും സുപീംകോടതിയുടെ പരിഗണനയിലുണ്ട്.