gyanvapi-puja-01
  • ആരാധന നടന്നത് പള്ളിയുടെ ബേസ്മെന്‍റില്‍
  • പൂട്ടിയിട്ട നിലവറകള്‍ക്ക് മുന്നില്‍ പൂജ നടത്തി
  • 7 ദിവസത്തിനകം പൂജയ്ക്ക് സാഹചര്യം ഒരുക്കാനായിരുന്നു കോടതി ഉത്തരവ്

വാരണാസി കോടതിവിധിയെ തുടര്‍ന്ന്  ഗ്യാന്‍വാപി മസ്ജിദിന്‍റെ ഒരു ഭാഗത്തെ നിലവറകളില്‍  പൂജ നടത്തി ഹൈന്ദവ വിഭാഗം.  30 വര്‍ഷത്തിന് ശേഷമാണ് മസ്ജിദിന്‍റെ  ബേസ്മെന്‍റിലുള്ള  നിലവറയില്‍ പൂജ നടന്നത്.  വാരാണാസി കോടതി വിധിയെ ചോദ്യ ചെയ്ത് ഇന്നലെ അര്‍ധരാത്രിയാണ് മുസ്ലീം വിഭാഗം  സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ രജിസ്ട്രി മറുപടി നല്‍കി

security-gyanvapi-01

ഗ്യാന്‍വാപി മസ്ജിദിന്‍റെ  ഒരു ഭാഗത്ത് പൂജ ചെയ്യാമെന്ന കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനകം പൂജക്കുള്ള നടപടികള്‍  ജില്ലാ ഭരണകൂടം ഒരുക്കുകയായിരുന്നു .  പുലര്‍ച്ചെ 3 മണിക്ക് ആരതിയോടെയാണ് മസ്ജിദിന്‍റെ   തെക്ക് ഭാഗത്തുള്ള നിലവറക്കുള്ളില്‍ പൂജ നടന്നത് . ബാരിക്കേഡുകള്‍ വെച്ച് അറകളിലേക്ക് പോകുന്നതിന് പ്രത്യേക വഴി ഒരുക്കിയിരുന്നു.  ആരാധനക്ക് ശേഷം പുറത്ത് വന്ന ഭക്തര്‍ സന്തോഷം പങ്കുവെച്ചു.

രാത്രിയോടെ ജില്ലാ മജിസ്ട്രേറ്റും പൊലീസ് കമ്മീഷ്ണറും യോഗം ചേര്‍ന്ന് ക്രമസമാധാന സാഹചര്യം വിലയിരുത്തിയിരുന്നു. പൂജ നടക്കും മുന്‍പ് മുസ്ലീം വിഭാഗം കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ രാത്രി തന്നെ സമീപിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോ‍ടതി രജിസ്ട്രി നിര്‍ദേശം നല്‍കി . 1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നുവെന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം  അംഗീകരിച്ചാണ് പൂജക്ക്  വാരണാസി കോടതി അനുമതി നല്‍കിയത് 

 

Hindu community performs puja inside Gyanvapi Mosque after court verdict