sukumar-azhikode

സുകുമാര്‍ അഴീക്കോട് വിടപറഞ്ഞിട്ട് ഇന്നേയ്ക്കു പന്ത്രണ്ടു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാതെ ഇപ്പോഴും അലമാരയില്‍തന്നെ. തൃശൂര്‍ എരവിമംഗലത്തെ വീട്ടിലെ അലമാരയിലുള്ള ചിതാഭസ്മം എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലാണ് സാഹിത്യ അക്കാദമി. ചിതാഭസ്മം കടലിലോ നദിയിലോ ഒഴുക്കാന്‍ തയാറാണെന്ന് സാഹിത്യ അക്കാമദി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സുകുമാര്‍ അഴീക്കോടിന്റെ അന്ത്യകര്‍മങ്ങള്‍ കണ്ണൂര്‍ പയ്യാമ്പലത്തായിരുന്നു. ചിതാഭസ്മം തൃശൂര്‍ എരവിമംഗലത്തെ അഴീക്കോട് സ്മാരക മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ചിതാഭസ്മം ഇപ്പോഴും അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ അഴീക്കോട് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ പറയുന്നു. ഇതാണ്, ഏറ്റവും വലിയ ധര്‍മസങ്കടം. അക്കാദമിയ്ക്കാണെങ്കില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ അധികാരവുമില്ല. 

 

അഴീക്കോടിന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരക മന്ദിരമാക്കിയിരുന്നു. സ്ഥലം എം.എല്‍.എയെന്ന നിലയ്ക്ക് അരക്കോടി രൂപ റവന്യൂമന്ത്രി കെ.രാജന്‍ നവീകരണപദ്ധതിയ്ക്കായി അനുവദിച്ചിട്ടുമുണ്ട്.