maharajas-college-sfi-18
  • കുത്തേറ്റത് ഇന്നലെ രാത്രി ക്യാംപസില്‍ വച്ച്
  • പരുക്ക് ഗുരുതരമല്ല
  • ആക്രമിച്ചത് ഇരുപതോളം പേരടങ്ങുന്ന സംഘമെന്ന് എസ്.എഫ്.ഐ

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ്  സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാസറിന്‍റെ പരുക്ക് ഗുരുതരമല്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നില്‍ക്കുന്നതിനിടെ നാസര്‍ അബ്ദുല്‍ റഹ്മാനെ ഇരുപതോളം പേര്‍ വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കുറച്ച് ദിവസങ്ങളായുള്ള സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കോളജില്‍ സംഘര്‍ഷാവസ്ഥയില്ല. 

 

SFI leader stabbed in Maharajas campus