ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെതിരെ ഗുസ്തി രാജ്യാന്തര സംഘടനയ്ക്ക് കത്തയച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ്. രാജ്യാന്തര സംഘടനയുടെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗുസ്തി ഫെഡറേഷനെ നിയന്ത്രിക്കാന്‍ ഐഒഎയ്ക്കാകില്ലെന്ന് കത്തില്‍ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നടത്താത്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യുണൈറ്റഡ് വേള്‍ഡ് റസ്‍ലിങ്് പ്രസിഡന്റിന് അയച്ച കത്തില്‍ സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തതില്‍ കടുത്ത പ്രതിഷേധം ഇതിനകം രേഖപ്പെടുത്തിയ സഞ്ജയ് സിങ് പ്രശ്നം പുതിയ തലത്തിലേക്ക് എത്തിക്കുകയാണ് ഗുസ്തി രാജ്യാന്തര സംഘടനയ്ക്ക് കത്തയച്ചതോടെ. ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റിയെ വച്ചിരിക്കുകയാണ്.
IOA cannot exercise control over WFI; UWW should lift ban: WFI chief Sanjay Singh writes to world body chief Lalovic