sanjay-singh-040424

കായികമന്ത്രാലയം സസ്പെന്‍ഡ് ചെയ്തതിനെതിരെ ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്. അടുത്തയാഴ്ച കോടതിയെ സമീപിക്കും. ഈ മാസം 16ന് ഫെഡറേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ജനാധിപത്യപരമായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സഞ്ജയ് സിങ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പഴയ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വിശ്വസ്തനായിരുന്നു പുതിയ അധ്യക്ഷനായിരുന്ന സഞ്ജയ് സിങ്. സഞ്ജയ് സിങിലൂടെ ഗുസ്തി ഫെഡറേഷനെ ബ്രിജ്ഭൂഷണ്‍ വീണ്ടും കൈപ്പിടിയിലൊതുക്കിയതോടെ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കായികതാരങ്ങളുടെ പ്രതിഷേധം കടുത്തതോയെയാണ്  ദേശീയ ഗുസ്തി ഫെഡറേഷന്‍റെ പുതിയ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്ത് കായികമന്ത്രാലയം രംഗത്തെത്തിയത്. ലൈംഗിക അതിക്രമക്കേസില്‍ ഉള്‍പ്പെട്ട പഴയ അധ്യക്ഷന്‍റെ നിയന്ത്രണത്തിലാണ് പുതിയ സമിതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കായിക മന്ത്രാലയത്തിന്‍റെ നടപടി. സസ്പെഷനെതിരെ കോടതിയെ സമീപിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നു.