ജെസ്ന തിരോധാനക്കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുമ്പോഴും മകള്‍ക്ക് എന്ത് സംഭവിച്ചൂവെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കുടുംബം. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് വരുത്തിയ വീഴ്ച അന്വേഷണത്തെ ബാധിച്ചെന്നും ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ജെസ്ന ജീവിച്ചിരുപ്പുണ്ടോ ഇല്ലയോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരി പറഞ്ഞു. അഞ്ചുവര്‍ഷമായി മലയാളിയെ നൊമ്പരപ്പെടുത്തുന്ന കേസാണ് ജെസ്നയുടെ തിരോധാനം. ആ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചൂവെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയും കേസ് അവസാനിപ്പിക്കുമ്പോഴും കുടുംബം കാത്തിരിക്കുകയാണ്.
ജയിംസിന്‍റെ മൂത്ത മകളും രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്ന 2018 മാര്‍ച്ച് 22 ന് രാവിലെ മുക്കൂട്ടതറയിലെ വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ആന്‍റിയുടെ വീട്ടിലേക്ക് ഇറങ്ങിയതാണ്. മുണ്ടക്കയത്ത് എത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. പിന്നീട് ആരും കണ്ടിട്ടില്ല. കാണാതായെന്ന പരാതി ഗൗരവമായെടുക്കാതെ പിതാവിനെയും സുഹൃത്തിനെയുമെല്ലാം സംശയനിഴലിലാക്കി ലോക്കല്‍ പൊലീസ് ആദ്യം വരുത്തിയ വീഴ്ചയാണ് കേസിന് വലിയ തിരിച്ചടിയായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജസ്നയേക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സി.ബി.ഐ സത്യം കണ്ടെത്തുമെന്നതിന് അപ്പുറം അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയായ ടോമിന്‍ തച്ചങ്കരി ഇപ്പോള്‍ ഒന്നും വ്യക്തമാക്കുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുന്ന തിരുവനന്തപുരം സി.ജെ.എം കോടതി ജെസ്നയുടെ പിതാവിന്റെ അഭിപ്രായം തേടി നോട്ടീസ് അയക്കും. അതിന് ശേഷമായിരിക്കും കേസ് അവസാനിപ്പിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക.ല്ല. ഇതോടെയാണ് തെളിവില്ലെന്നും നിര്‍ണായക വിവരം ലഭിക്കാതെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
CBI will find Jesna, says Tomin Thachankary